പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച അഭിനയക്കളരി നവ്യാനുഭവമായി . പ്രശസ്ത സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സഹസംവിധായകനായ ബാബു കുരുവിള നയിച്ച ക്ലാസിലൂടെ അഭിനയ കലയുടെ ബാലപാഠങ്ങള്‍ കുട്ടികള്‍ മനസിലാക്കി. ഏഷ്യാനെറ്റ് , ജീവന്‍ ടി.വി. , ശാലോം തുടങ്ങിയ ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം , അവതരണ കലയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കുള്ള രണ്ടാം ഘട്ട പരിശീലനവും ഉടന്‍ നടക്കും.Sunday, 9 October 2011
അഭിനയ കലയുടെ ബാലപാഠങ്ങളുമായി ബാബു കുരുവിള..
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച അഭിനയക്കളരി നവ്യാനുഭവമായി . പ്രശസ്ത സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സഹസംവിധായകനായ ബാബു കുരുവിള നയിച്ച ക്ലാസിലൂടെ അഭിനയ കലയുടെ ബാലപാഠങ്ങള്‍ കുട്ടികള്‍ മനസിലാക്കി. ഏഷ്യാനെറ്റ് , ജീവന്‍ ടി.വി. , ശാലോം തുടങ്ങിയ ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം , അവതരണ കലയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കുള്ള രണ്ടാം ഘട്ട പരിശീലനവും ഉടന്‍ നടക്കും.Sunday, 2 October 2011
പൂഞ്ഞാര്‍ മെട്രോ പദ്ധതിയുമായി സെയ്ന്റോണിയ ടാലന്റ്സ് 2011
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആയിരങ്ങള്‍ക്ക് ആവേശം പകര്‍ന്ന സെയ്ന്റോണിയ ടാലന്റ്സ് 2011 വിദ്യാഭ്യാസ പ്രദര്‍ശനത്തില്‍ , കുരുന്നു ഭാവനയില്‍ വിരിഞ്ഞ പൂഞ്ഞാര്‍ മെട്രോ പദ്ധതി കാണികളെ അത്ഭുതപ്പെയുത്തി. അരനൂറ്റാണ്ടിനപ്പുറത്തെ സ്വന്തം ഗ്രാമം വിഭാവനം ചെയ്ത ഒന്‍പതാം ക്ലാസിലെ മിടുക്കന്‍മാരാണ് മെട്രോ റെയിലും മീനച്ചിലാറിലൂടെ ലക്ഷ്വറി ക്രൂയിസും വിഭാവനം ചെയ്ത സ്റ്റില്‍ മോഡല്‍ അവതരിപ്പിച്ചത്. അന്‍പതാണ്ട് ആയുസ് നിശ്ചയിച്ച് സുര്‍ക്കിയില്‍ പണിത ഡാമില്‍നിന്നും 999വര്‍ഷത്തേക്ക് വെള്ളം നല്‍കാമെന്നു കരാര്‍ ചെയ്ത അധികാരികളുടെ മഠയത്തരം തുറന്നു കാട്ടുന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്റ്റില്‍ മോഡലുമായി പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളും ശ്രദ്ധേമായ പ്രകടനം കാഴ്ച്ചവച്ചു.
മൊബൈല്‍ ഫോണിന്റെ റേഡിയേഷന്‍ അഷക്കുന്നതിനുള്ള മാര്‍ഗ്ഗം , വാട്ടര്‍ പമ്പ് , താനേ അടയുന്ന റെയില്‍വേ ഗേറ്റ് , ടാപ്പിംഗ് എളുപ്പമാക്കുന്ന യന്ത്രം , സോളാറില്‍ പ്രവര്‍ത്തിക്കുന്ന ജെ.സി.ബി. , പുല്ലുവെട്ടുന്ന ഉപകരണം , ഷേക്സ്പിയര്‍ ജന്‍മഗൃഹം തുടങ്ങിയ ഇനങ്ങള്‍ വൈവിധ്യം നിറഞ്ഞ കാഴ്ച്ചകളായി.
വിവിധ ക്ലബുകളുടെയും പി.റ്റി.എ.-യുടെയും സഹകരണത്തോടെ സംഘടിപ്പിച്ച സെയ്ന്റോണിയ ടാലന്റ്സ് 2011 കാണുവാനായി സമീപ സ്കൂളുകളിലെ കുട്ടികളും എത്തിയിരുന്നു.
വിശദ വിവരങ്ങള്‍ക്കായും എക്സിബിഷന്റെ ഫോട്ടോകള്‍ കാണുന്നതിനായും ഇവിടെ ക്ലിക്ക് ചെയ്യുക..
പ്രോഗ്രാമിന്റെ 10 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യം ചുവടെ നല്‍കിയിരിക്കുന്നു.
Subscribe to:
Posts (Atom)


