Friday, 24 February 2012
'കൗമാര പ്രശ്നങ്ങള്‍' - സെമിനാര്‍
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ക്കായി , 'കൗമാര പ്രശ്നങ്ങള്‍' എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. പ്ലാശ്നാല്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അദ്ധ്യാപകന്‍ ശ്രീ.മാത്യു എം. കുര്യാക്കോസ് ക്ലാസ് നയിച്ചു. എല്ലാ മാസവും പൊതു അവധി ദിവസങ്ങളില്‍ ക്ലബ് അംഗങ്ങള്‍ക്കായി നടത്തുന്ന പ്രത്യേക വ്യക്തിത്വ വികസന പരിപാടികളുടെ ഭാഗമായാണ് ഈ സെമിനാര്‍ നടന്നത്.
Wednesday, 15 February 2012
Thursday, 19 January 2012
Tuesday, 17 January 2012
'ഗൗതമാണ് താരം..'
കോട്ടയം ജില്ലാ കലോത്സവത്തില്‍ പങ്കെടുത്ത മൂന്നിനങ്ങളിലും തകര്‍പ്പന്‍ പ്രകടനവുമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഗൗതം കൃഷ്ണ മേളയുടെ ശ്രദ്ധാകേന്ദ്രമായി. ചെണ്ട (തായമ്പക) , ഗിറ്റാര്‍ (വെസ്റ്റേണ്‍) എന്നീ ഇനങ്ങളില്‍ A ഗ്രേഡോടെ ഒന്നാം സ്ഥാനവും സംസ്ഥാന മത്സരത്തിന് അര്‍ഹതയും , ഭരതനാട്യത്തില്‍ A ഗ്രേഡോടെ രണ്ടാം സ്ഥാനവും ഗൗതം കരസ്ഥമാക്കി. അരങ്ങേറ്റ വര്‍ഷം തന്നെയാണ് ചെണ്ടയില്‍ സമ്മാനം കരസ്ഥമാക്കിയത് എന്നതും ശ്രദ്ധേയമാണ്. മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാന കലോത്സവ വിജയിയായിരുന്ന ചേച്ചി മീരയാണ് ഗിറ്റാറില്‍ ഈ കൊച്ചുമിടുക്കന്റെ ഗുരു എന്നതാണ് രസകരമായ മറ്റൊരു കാര്യം. സംസ്ഥാന കലോത്സവത്തിനായി ഒരുങ്ങുന്ന ഗൗതമിന് സെന്റ് ആന്റണീസ് കുടുംബത്തിന്റെ അഭിനന്ദനങ്ങളും ആശംസകളും.
ഇതൊരു 'വിസ്മയപ്പുല്‍ക്കൂട്..'
സ്കൂളില്‍ ഇത്തവണ ക്രിസ്തുമസ് ആഘോഷത്തിന് തടസമായി വന്നത് ക്രിസ്തുമസ് പരീക്ഷയാണ്. സ്കൂള്‍ അടയ്ക്കുന്ന ദിവസവും രാവിലെയും ഉച്ചകഴിഞ്ഞും എക്സാം. ഈ പരീക്ഷകള്‍ക്കിടയിലുള്ള അല്‍പ്പസമയത്ത് ആഘോഷം നടത്താന്‍ തീരുമാനമായി. പുല്‍ക്കൂടും ട്രീയും ഈ ചുരുങ്ങിയ സമയംകൊണ്ട് എങ്ങിനെ ശരിയാക്കും?
സാറേ ഞങ്ങള്‍ റെഡി എന്നുപറഞ്ഞ് കുറെ മിടുക്കന്‍മാര്‍ രംഗത്തെത്തി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുന്നോന്നി ഗ്രാമത്തിന്റെ വിസ്മയക്കാഴ്ച്ചയായിരുന്ന 'വിസ്മയപ്പുല്‍ക്കൂട്..' ഒരുക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്ന കൊച്ചുമിടുക്കരാണ് ഇവര്‍ എന്നു മനസിലായപ്പോള്‍ അദ്ധ്യാപകര്‍ ഈ ഉത്തരവാദിത്വം ഇവരെത്തന്നെ ഏല്‍പ്പിച്ചു.
സാറേ ഞങ്ങള്‍ റെഡി എന്നുപറഞ്ഞ് കുറെ മിടുക്കന്‍മാര്‍ രംഗത്തെത്തി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുന്നോന്നി ഗ്രാമത്തിന്റെ വിസ്മയക്കാഴ്ച്ചയായിരുന്ന 'വിസ്മയപ്പുല്‍ക്കൂട്..' ഒരുക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്ന കൊച്ചുമിടുക്കരാണ് ഇവര്‍ എന്നു മനസിലായപ്പോള്‍ അദ്ധ്യാപകര്‍ ഈ ഉത്തരവാദിത്വം ഇവരെത്തന്നെ ഏല്‍പ്പിച്ചു.
മീറ്റിംഗിനു മുന്‍പ് പുല്‍ക്കൂട് റെഡി. സഹപാഠികള്‍കൂടി ഇവരോടൊപ്പം കൂടിയപ്പോള്‍ ട്രീയും സ്റ്റേജും മിനിട്ടുകള്‍ക്കുള്ളില്‍ തയ്യാര്‍. എല്ലാ വര്‍ഷവും , ദിവസങ്ങള്‍ക്കു മുന്‍പേ ആലോചന തുടങ്ങി തയ്യാറാക്കുന്ന അലങ്കാരങ്ങളേക്കാള്‍ ഭംഗിയായിമാറി , അല്‍പ്പസമയത്തിനുള്ളിലെ ഈ പുല്‍ക്കൂടും സ്റ്റേജും.
ഒരു ഗ്രാമത്തിന്റെ കൂട്ടായ്മയുടെ ബഹിര്‍സ്ഫുരണങ്ങള്‍ ഈ കൊച്ചു വിസ്മയപ്പുല്‍ക്കൂട്ടിലൂടെ ഞങ്ങളും അനുഭവിച്ചു. ഒന്നോര്‍ക്കുക.. മണിക്കൂറുകള്‍പോലും എടുത്തില്ല ഈ പുല്‍ക്കൂടു നിമ്മാണത്തിന് എന്നതാണ് ഇതിന്റെ പ്രസക്തി. ഏവര്‍ക്കും പുതുവത്സരാശംസകള്‍..
ഒരു ഗ്രാമത്തിന്റെ കൂട്ടായ്മയുടെ ബഹിര്‍സ്ഫുരണങ്ങള്‍ ഈ കൊച്ചു വിസ്മയപ്പുല്‍ക്കൂട്ടിലൂടെ ഞങ്ങളും അനുഭവിച്ചു. ഒന്നോര്‍ക്കുക.. മണിക്കൂറുകള്‍പോലും എടുത്തില്ല ഈ പുല്‍ക്കൂടു നിമ്മാണത്തിന് എന്നതാണ് ഇതിന്റെ പ്രസക്തി. ഏവര്‍ക്കും പുതുവത്സരാശംസകള്‍..
"മുല്ലപ്പെരിയാറില്‍ പുതിയ ഡാം ഉടന്‍ നിര്‍മ്മിക്കണം.." - മുരുകന്‍ കാട്ടാക്കട
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സംഘടിപ്പിച്ച മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യസമ്മേളനത്തില്‍ പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടയുടെ സാന്നിധ്യം ആവേശമായി. ഉജ്ജ്വല പ്രസംഗവും കവിതാലാപനവും വഴി മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളജനതയുടെ ആശങ്കയും പ്രതിഷേധവും അദ്ദേഹം പങ്കുവച്ചു.
പി.റ്റി.എ. പ്രസിഡന്റ് M.C.മുതിരേന്തിക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് , ഹെഡ്മാസ്റ്റര്‍ റ്റി.എം. ജോസഫ് , ദേവസ്യാ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് ഐക്യദാര്‍ഢ്യ റാലിയും സംഘടിപ്പിച്ചിരുന്നു. സ്കൂളിലെ 1200 കുട്ടികളും എല്ലാ അദ്ധ്യാപകരും പങ്കെടുത്ത റാലി അക്ഷരാര്‍ഥത്തില്‍ പൂഞ്ഞാര്‍ ടൗണിനെ പ്രകമ്പനം കൊള്ളിച്ചു.
പ്ലാക്കാര്‍ഡുകള്‍ കൈയിലേന്തി , "മുല്ലപ്പെരിയാറില്‍ പുതിയ ഡാം , കേരളത്തിന് സുരക്ഷ , തമിഴ് നാടിന് ജലം" തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് കുരുന്നുകള്‍ റാലിയില്‍ അണിനിരന്നത്.
പരിപാടികളുടെ വീഡിയോ ദൃശ്യങ്ങള്‍ക്കായും ഫോട്ടോകള്‍ക്കായും ചുവടെ കാണുന്ന Read More >> ലിങ്ക് ഉപയോഗിക്കുക..
പി.റ്റി.എ. പ്രസിഡന്റ് M.C.മുതിരേന്തിക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് , ഹെഡ്മാസ്റ്റര്‍ റ്റി.എം. ജോസഫ് , ദേവസ്യാ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് ഐക്യദാര്‍ഢ്യ റാലിയും സംഘടിപ്പിച്ചിരുന്നു. സ്കൂളിലെ 1200 കുട്ടികളും എല്ലാ അദ്ധ്യാപകരും പങ്കെടുത്ത റാലി അക്ഷരാര്‍ഥത്തില്‍ പൂഞ്ഞാര്‍ ടൗണിനെ പ്രകമ്പനം കൊള്ളിച്ചു.
പ്ലാക്കാര്‍ഡുകള്‍ കൈയിലേന്തി , "മുല്ലപ്പെരിയാറില്‍ പുതിയ ഡാം , കേരളത്തിന് സുരക്ഷ , തമിഴ് നാടിന് ജലം" തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് കുരുന്നുകള്‍ റാലിയില്‍ അണിനിരന്നത്.
പരിപാടികളുടെ വീഡിയോ ദൃശ്യങ്ങള്‍ക്കായും ഫോട്ടോകള്‍ക്കായും ചുവടെ കാണുന്ന Read More >> ലിങ്ക് ഉപയോഗിക്കുക..
കോട്ടയം റവന്യൂജില്ലാ സ്കൂള്‍ ഗണിതശാസ്ത്ര മേളയില്‍ മികച്ച സ്കൂള്‍..
മുല്ലപ്പെരിയാര്‍ 'മൃതക്ഷേധം'
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികളുടെ മുല്ലപ്പെരിയാര്‍ 'മൃതക്ഷേധം' ശ്രദ്ധേയമായി. 'മുല്ലപ്പെരിയാര്‍ ഭീഷണി' ഏറ്റവും കൂടുതല്‍ നേരിടുന്നതും പ്രതിഷേധ സമരങ്ങളുടെ സിരാ കേന്ദ്രവുമായ ' ചപ്പാത്തില്‍ ' എത്തിയ കുട്ടികള്‍ നാട്ടുകാരുടെ സഹകരണത്തോടെയാണ് മുല്ലപ്പെരിയാര്‍ 'മൃതക്ഷേധം' നടത്തിയത്.
ഡാം തകര്‍ന്നാല്‍ ഉണ്ടാകുന്ന വന്‍ ദുരന്തം വെളിപ്പെടുത്തുന്ന നിശ്ചല ദൃശ്യം ഏറെ ശ്രദ്ധേയമായി. അധികാരികള്‍ ഇനിയും അലംഭാവം കാട്ടിയാല്‍ സംഭവിക്കാവുന്ന ദുരന്തത്തിന്റെ നേര്‍ക്കാഴ്ച്ചയായിരുന്നു , ശവപ്പെട്ടികളില്‍ മൃതശരീരങ്ങളായുള്ള ഇവരുടെ കിടപ്പ് . പ്രസ്താവനകളോ ചര്‍ച്ചകളോ അല്ല മറിച്ച് ജീവരക്ഷയാണ് വേണ്ടത് എന്നു സൂചിപ്പിക്കുന്ന പ്ലാക്കാര്‍ഡുകളും ബാനറുകളും നിറഞ്ഞ പ്രതിഷേധ മാര്‍ച്ചും നടന്നു. മുല്ലപ്പെരിയാര്‍ സമര സമിതി നേതാക്കളും പരിപാടികളില്‍ സന്നിഹിതരായിരുന്നു.
ഡാം തകര്‍ന്നാല്‍ ഉണ്ടാകുന്ന വന്‍ ദുരന്തം വെളിപ്പെടുത്തുന്ന നിശ്ചല ദൃശ്യം ഏറെ ശ്രദ്ധേയമായി. അധികാരികള്‍ ഇനിയും അലംഭാവം കാട്ടിയാല്‍ സംഭവിക്കാവുന്ന ദുരന്തത്തിന്റെ നേര്‍ക്കാഴ്ച്ചയായിരുന്നു , ശവപ്പെട്ടികളില്‍ മൃതശരീരങ്ങളായുള്ള ഇവരുടെ കിടപ്പ് . പ്രസ്താവനകളോ ചര്‍ച്ചകളോ അല്ല മറിച്ച് ജീവരക്ഷയാണ് വേണ്ടത് എന്നു സൂചിപ്പിക്കുന്ന പ്ലാക്കാര്‍ഡുകളും ബാനറുകളും നിറഞ്ഞ പ്രതിഷേധ മാര്‍ച്ചും നടന്നു. മുല്ലപ്പെരിയാര്‍ സമര സമിതി നേതാക്കളും പരിപാടികളില്‍ സന്നിഹിതരായിരുന്നു.
ഗണിതശാസ്ത്ര - പ്രവൃത്തിപരിചയ മേളകളിലും കായിക മേളയിലും മികവു തെളിയിച്ച് പൂഞ്ഞാര്‍ സെന്റ് ആന്റണീസ്..
![]() |
| ഗണിതശാസ്ത്ര മേളയില്‍ ഓവറോള്‍ കീരീടം കരസ്ഥമാക്കിയ ടീമംഗങ്ങള്‍ , സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍ , ഹെഡ്മാസ്റ്റര്‍ റ്റി.എം.ജോസഫ് , ടീം മാനേജര്‍ റ്റോണി തോമസ് എന്നിവര്‍ക്കൊപ്പം.. |
ഹൈസ്കൂള്‍ വിഭാഗം വര്‍ക്ക് എക്സ്പീരിയന്‍സില്‍ , പങ്കെടുത്ത പതിനഞ്ച് ഇനങ്ങളില്‍ ഒന്‍പത് ഫസ്റ്റ് എ ഗ്രേഡും നാല് സെക്കന്‍ഡ് എ ഗ്രേഡും ഉള്‍പ്പെടെ തിളക്കമാര്‍ന്ന പ്രകടനമാണ് സെന്റ് ആന്റണീസ് കാഴ്ച്ചവച്ചത്.
ശിശുദിനം ആഘോഷിച്ചു..
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്‍ഡ്യ പൂഞ്ഞാര്‍ ബ്രാഞ്ചും സംയുക്തമായി സംഘടിപ്പിച്ച ശിശുദിനാഘോഷം കുട്ടികള്‍ക്ക് ആവേശമായി.
നവംബര്‍ 14-ന് ഉച്ചകഴിഞ്ഞ് സ്കൂള്‍ ഹാളില്‍ കൂടിയ സമ്മേളനത്തില്‍ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.റ്റി.ജോര്‍ജ്ജ് അരീപ്ലാക്കല്‍ മുഖ്യാതിഥിയായിരുന്നു. പീ.റ്റി.എ. പ്രസിഡന്റ് എം.സി. മാത്യു മുതിരേന്തിക്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ CMI വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്‍ഡ്യ പൂഞ്ഞാര്‍ ബ്രാഞ്ച് മാനേജര്‍ റ്റി.ഐ.ജോണ്‍സണ്‍ , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് . ഹെഡ്മാസ്റ്റര്‍ റ്റി.എം.ജോസഫ് , അദ്ധ്യാപക-വിദ്യാര്‍ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
പൂഞ്ഞാര്‍ ന്യൂസിന് പുതിയ ലോഗോ..
പൂഞ്ഞാര്‍ ന്യൂസിനും അന്റോണിയന്‍ ക്ലബിനും പുതിയ ലോഗോ തയ്യാറായി. പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ മനീഷാ ബേബി തയ്യാറാക്കിയ ലോഗോയാണ് , അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ക്കിടയില്‍ നടത്തിയ മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്.
പൂഞ്ഞാര്‍ ന്യൂസിന് നേതൃത്വം നല്‍കുന്ന അന്റോണിയന്‍ ക്ലബിനെ സൂചിപ്പിക്കുവാന്‍ A , C എന്നീ ഇംഗ്ലീഷ് അക്ഷരങ്ങള്‍ പ്രത്യേക രീതിയില്‍ ചെരിച്ച് നല്‍കിയിരിക്കുന്നു. A എന്ന അക്ഷരത്തിലൂടെ മുന്നോട്ട് കുതിക്കുന്ന കുട്ടി ( എംബ്ലത്തിലെ ബിന്ദു കുട്ടിയുടെ ശിരസ്സാണ് ), ക്ലബ് പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമാക്കുന്ന കുട്ടികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയെ സൂചിപ്പിക്കുന്നു. അഗ്രഭാഗങ്ങള്‍ പരസ്പരം സ്പര്‍ശിക്കാറായി നില്‍ക്കുന്ന C എന്ന അക്ഷരം ഗ്ലോബ് , വേള്‍ഡ് വൈഡ് വെബ് , ന്യൂസ് ബ്ലോഗ് എന്നിവയെ സൂചിപ്പിക്കുന്നു. തുറന്നുവച്ച പുസ്തകം അറിവിനേയും വാളുപയോഗിച്ച് എഴുതുന്നത് അക്ഷരം പടവാളാക്കുക എന്ന സന്ദേശവും നല്‍കുന്നു.
പൂഞ്ഞാര്‍ ന്യൂസിന് നേതൃത്വം നല്‍കുന്ന അന്റോണിയന്‍ ക്ലബിനെ സൂചിപ്പിക്കുവാന്‍ A , C എന്നീ ഇംഗ്ലീഷ് അക്ഷരങ്ങള്‍ പ്രത്യേക രീതിയില്‍ ചെരിച്ച് നല്‍കിയിരിക്കുന്നു. A എന്ന അക്ഷരത്തിലൂടെ മുന്നോട്ട് കുതിക്കുന്ന കുട്ടി ( എംബ്ലത്തിലെ ബിന്ദു കുട്ടിയുടെ ശിരസ്സാണ് ), ക്ലബ് പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമാക്കുന്ന കുട്ടികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയെ സൂചിപ്പിക്കുന്നു. അഗ്രഭാഗങ്ങള്‍ പരസ്പരം സ്പര്‍ശിക്കാറായി നില്‍ക്കുന്ന C എന്ന അക്ഷരം ഗ്ലോബ് , വേള്‍ഡ് വൈഡ് വെബ് , ന്യൂസ് ബ്ലോഗ് എന്നിവയെ സൂചിപ്പിക്കുന്നു. തുറന്നുവച്ച പുസ്തകം അറിവിനേയും വാളുപയോഗിച്ച് എഴുതുന്നത് അക്ഷരം പടവാളാക്കുക എന്ന സന്ദേശവും നല്‍കുന്നു.Sunday, 9 October 2011
അഭിനയ കലയുടെ ബാലപാഠങ്ങളുമായി ബാബു കുരുവിള..
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച അഭിനയക്കളരി നവ്യാനുഭവമായി . പ്രശസ്ത സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സഹസംവിധായകനായ ബാബു കുരുവിള നയിച്ച ക്ലാസിലൂടെ അഭിനയ കലയുടെ ബാലപാഠങ്ങള്‍ കുട്ടികള്‍ മനസിലാക്കി. ഏഷ്യാനെറ്റ് , ജീവന്‍ ടി.വി. , ശാലോം തുടങ്ങിയ ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം , അവതരണ കലയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കുള്ള രണ്ടാം ഘട്ട പരിശീലനവും ഉടന്‍ നടക്കും.Sunday, 2 October 2011
പൂഞ്ഞാര്‍ മെട്രോ പദ്ധതിയുമായി സെയ്ന്റോണിയ ടാലന്റ്സ് 2011
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആയിരങ്ങള്‍ക്ക് ആവേശം പകര്‍ന്ന സെയ്ന്റോണിയ ടാലന്റ്സ് 2011 വിദ്യാഭ്യാസ പ്രദര്‍ശനത്തില്‍ , കുരുന്നു ഭാവനയില്‍ വിരിഞ്ഞ പൂഞ്ഞാര്‍ മെട്രോ പദ്ധതി കാണികളെ അത്ഭുതപ്പെയുത്തി. അരനൂറ്റാണ്ടിനപ്പുറത്തെ സ്വന്തം ഗ്രാമം വിഭാവനം ചെയ്ത ഒന്‍പതാം ക്ലാസിലെ മിടുക്കന്‍മാരാണ് മെട്രോ റെയിലും മീനച്ചിലാറിലൂടെ ലക്ഷ്വറി ക്രൂയിസും വിഭാവനം ചെയ്ത സ്റ്റില്‍ മോഡല്‍ അവതരിപ്പിച്ചത്. അന്‍പതാണ്ട് ആയുസ് നിശ്ചയിച്ച് സുര്‍ക്കിയില്‍ പണിത ഡാമില്‍നിന്നും 999വര്‍ഷത്തേക്ക് വെള്ളം നല്‍കാമെന്നു കരാര്‍ ചെയ്ത അധികാരികളുടെ മഠയത്തരം തുറന്നു കാട്ടുന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്റ്റില്‍ മോഡലുമായി പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളും ശ്രദ്ധേമായ പ്രകടനം കാഴ്ച്ചവച്ചു.
മൊബൈല്‍ ഫോണിന്റെ റേഡിയേഷന്‍ അഷക്കുന്നതിനുള്ള മാര്‍ഗ്ഗം , വാട്ടര്‍ പമ്പ് , താനേ അടയുന്ന റെയില്‍വേ ഗേറ്റ് , ടാപ്പിംഗ് എളുപ്പമാക്കുന്ന യന്ത്രം , സോളാറില്‍ പ്രവര്‍ത്തിക്കുന്ന ജെ.സി.ബി. , പുല്ലുവെട്ടുന്ന ഉപകരണം , ഷേക്സ്പിയര്‍ ജന്‍മഗൃഹം തുടങ്ങിയ ഇനങ്ങള്‍ വൈവിധ്യം നിറഞ്ഞ കാഴ്ച്ചകളായി.
വിവിധ ക്ലബുകളുടെയും പി.റ്റി.എ.-യുടെയും സഹകരണത്തോടെ സംഘടിപ്പിച്ച സെയ്ന്റോണിയ ടാലന്റ്സ് 2011 കാണുവാനായി സമീപ സ്കൂളുകളിലെ കുട്ടികളും എത്തിയിരുന്നു.
വിശദ വിവരങ്ങള്‍ക്കായും എക്സിബിഷന്റെ ഫോട്ടോകള്‍ കാണുന്നതിനായും ഇവിടെ ക്ലിക്ക് ചെയ്യുക..
പ്രോഗ്രാമിന്റെ 10 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യം ചുവടെ നല്‍കിയിരിക്കുന്നു.
Sunday, 25 September 2011
'സെയ്ന്റോണിയ ടാലന്റ്സ് 2011'
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സെപ്റ്റംബര്‍ 28 ബുധനാഴ്ച്ച , 'സെയ്ന്റോണിയ ടാലന്റ്സ് 2011' (വിദ്യാഭ്യാസ പ്രദര്‍ശനം) നടക്കുന്നു. ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര വിഷയങ്ങളെ അടിസ്ഥാനമാക്കിയ സ്റ്റില്‍/വര്‍ക്കിംഗ് മോഡലുകള്‍, പ്രവൃത്തിപരിചയമേളയിലെ മികവാര്‍ന്ന ഇനങ്ങള്‍,തെരുവു നാടകം ,നിശ്ചല ദൃശ്യങ്ങള്‍ ,വീഡിയോ പ്രദര്‍ശനം തുടങ്ങിയവ മേളക്ക് മികവേകുന്നു. വിശദ വിവരങ്ങള്‍ക്ക് ചുവടെ നല്‍കിയിരിക്കുന്ന പ്രോഗ്രാം നോട്ടീസില്‍ ക്ലിക്ക് ചെയ്യുക..Saturday, 24 September 2011
രക്ഷിതാക്കള്‍ക്ക് ഐ.റ്റി. പരിശീലനം
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഐ.റ്റി. ക്ലബിന്റെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്ക് ഐ.റ്റി. പരിശീലനം നടത്തി. കമ്പ്യൂട്ടര്‍ ഉപയോഗത്തിന്റെ അടിസ്ഥാന വിവരങ്ങള്‍ , ഇന്റര്‍നെറ്റ് ഉപയോഗം തുടങ്ങിയവ ദ്വിദിന പരിശീലന പരിപാടിയുടെ പാഠ്യവിഷയങ്ങളായിരുന്നു. രണ്ടു ബാച്ചുകളിലായി നാല്‍പ്പത്തിരണ്ട് രക്ഷാകര്‍ത്താക്കള്‍ ഈ അവസരം പ്രയോജനപ്പെടുത്തി.Friday, 16 September 2011
ഡൈനാമിക് പ്രസന്റര്‍ - കുട്ടികളുടെ റിയാലിറ്റി ഷോ
![]() |
| റീതു മാത്യു |
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റിയാലിറ്റി ഷോ - ഡൈനാമിക് പ്രസന്റര്‍ - ശ്രദ്ധേയമായി. ക്ലബിന്റെ ദ്വിദിന വ്യക്തിത്വ വികസന ശില്‍പ്പശാലയായ ബ്ലൂമിംഗ് റോസസ് 2011 -ന്റെ ഭാഗമായാണ് ഈ പരിപാടി നടന്നത്.
ബിബിന്‍ മാടപ്പള്ളി (റിപ്പോര്‍ട്ടര്‍ , ദൃശ്യാ ടി.വി.) , ജോസ് ജെയിംസ് (സെന്റ് ജോസഫ്സ് കോളേജ് , മൂലമറ്റം) , സന്തോഷ് കീച്ചേരി (അല്‍ഫോന്‍സാ ജി.എച്ച്.എസ്. വാകക്കാട്) , പി.ജെ.ആന്റണി (സെന്റ് ആന്റണീസ് പൂഞ്ഞാര്‍) എന്നിവര്‍ വിവിധ റൗണ്ടുകളില്‍ വിധികര്‍ത്താക്കളായിരുന്നു.
ഡൈനാമിക് പ്രസന്ററായി റീതു മാത്യു തിരഞ്ഞെടുക്കപ്പെട്ടു.
വിശദ വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക
വിശദ വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക
പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു..
പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ തോമസ് ചൂണ്ടിയനിപ്പുറം വിദ്യാര്‍ഥി പ്രതിനിധിക്ക് പച്ചക്കറി കിറ്റുകള്‍ കൈമാറി. ഹെഡ്മാസ്റ്റര്‍ റ്റി.എം.ജോസഫ്,അദ്ധ്യാപകരായ ഫാ.സണ്ണി ഫ്രാന്‍സീസ് , ഷാജു എസ്. പാളീത്തോട്ടം , ബിനു ജോര്‍ജ്ജ് , റ്റോണി തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Subscribe to:
Posts (Atom)































