Sunday, 25 September 2011

'സെയ്ന്റോണിയ ടാലന്റ്സ് 2011'

        പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സെപ്റ്റംബര്‍  28 ബുധനാഴ്ച്ച  , 'സെയ്ന്റോണിയ ടാലന്റ്സ് 2011' (വിദ്യാഭ്യാസ പ്രദര്‍ശനം) നടക്കുന്നു. ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര വിഷയങ്ങളെ അടിസ്ഥാനമാക്കിയ സ്റ്റില്‍/വര്‍ക്കിംഗ് മോഡലുകള്‍, പ്രവൃത്തിപരിചയമേളയിലെ മികവാര്‍ന്ന ഇനങ്ങള്‍,തെരുവു നാടകം ,നിശ്ചല ദൃശ്യങ്ങള്‍ ,വീഡിയോ പ്രദര്‍ശനം തുടങ്ങിയവ മേളക്ക് മികവേകുന്നു. വിശദ വിവരങ്ങള്‍ക്ക് ചുവടെ നല്‍കിയിരിക്കുന്ന പ്രോഗ്രാം നോട്ടീസില്‍ ക്ലിക്ക് ചെയ്യുക..

Saturday, 24 September 2011

അരങ്ങുണര്‍ന്ന രണ്ടു ദിനങ്ങള്‍..

      പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കലോത്സവം കൊച്ചുകലാകാരന്‍മാര്‍ക്കും കലാകാരികള്‍ക്കും അവരുടെ കഴിവു് തെളിയിക്കുവാനുള്ള അവസരമായി. 
      സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ CMI ഉദ്ഘാടനം ചെയ്ത ഈ കലാമാമാങ്കം , മൂന്നു സ്റ്റേജുകളിലായി രണ്ടുദിവസം നീണ്ടുനിന്നു.

രക്ഷിതാക്കള്‍ക്ക് ഐ.റ്റി. പരിശീലനം

      പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഐ.റ്റി. ക്ലബിന്റെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്ക്  ഐ.റ്റി. പരിശീലനം നടത്തി. കമ്പ്യൂട്ടര്‍ ഉപയോഗത്തിന്റെ അടിസ്ഥാന വിവരങ്ങള്‍ , ഇന്റര്‍നെറ്റ്  ഉപയോഗം തുടങ്ങിയവ  ദ്വിദിന പരിശീലന പരിപാടിയുടെ പാഠ്യവിഷയങ്ങളായിരുന്നു. രണ്ടു ബാച്ചുകളിലായി നാല്‍പ്പത്തിരണ്ട് രക്ഷാകര്‍ത്താക്കള്‍ ഈ അവസരം പ്രയോജനപ്പെടുത്തി.

Friday, 16 September 2011

ഡൈനാമിക് പ്രസന്റര്‍ - കുട്ടികളുടെ റിയാലിറ്റി ഷോ


റീതു മാത്യു

      പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റിയാലിറ്റി ഷോ - ഡൈനാമിക് പ്രസന്റര്‍ - ശ്രദ്ധേയമായി. ക്ലബിന്റെ ദ്വിദിന വ്യക്തിത്വ വികസന ശില്‍പ്പശാലയായ ബ്ലൂമിംഗ് റോസസ് 2011 -ന്റെ ഭാഗമായാണ് ഈ പരിപാടി നടന്നത്.
      
      പ്രമുഖ വ്യക്തികളുമായി കുട്ടികള്‍ മോക്ക് ഇന്റര്‍വ്യൂ നടത്തേണ്ട റോള്‍ പ്ലേ റൗണ്ട് , ഗ്രൂപ്പ് ഡിസ്കഷന്‍ റൗണ്ട് , നോളഡ്ജ് ക്വസ്റ്റ് റൗണ്ട് തുടങ്ങിയ ഘട്ടങ്ങള്‍ കാണികളിലും ആവേശമുണര്‍ത്തി. അണ്ണാ ഹസാരെ , അബ്ദുള്‍ കലാം , സിനിമാ താരങ്ങള്‍ , രാഷ്രീയ-സാംസ്ക്കാരിക നേതാക്കള്‍ തുടങ്ങിയവരുടെ റോളുകളില്‍ മത്സരാര്‍ഥികളും വിധികര്‍ത്താക്കളും ഒരുപോലെ തിളങ്ങി.
      ബിബിന്‍ മാടപ്പള്ളി (റിപ്പോര്‍ട്ടര്‍ , ദൃശ്യാ ടി.വി.) , ജോസ് ജെയിംസ് (സെന്റ് ജോസഫ്സ് കോളേജ് , മൂലമറ്റം) , സന്തോഷ് കീച്ചേരി (അല്‍ഫോന്‍സാ ജി.എച്ച്.എസ്. വാകക്കാട്) , പി.ജെ.ആന്റണി (സെന്റ് ആന്റണീസ് പൂഞ്ഞാര്‍) എന്നിവര്‍ വിവിധ റൗണ്ടുകളില്‍ വിധികര്‍ത്താക്കളായിരുന്നു.
                ഡൈനാമിക് പ്രസന്ററായി റീതു മാത്യു തിരഞ്ഞെടുക്കപ്പെട്ടു.
വിശദ വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക

പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു..

      കൃഷി വകുപ്പിന്റെയും പൂഞ്ഞാര്‍ തെക്കാക്കര ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ നേച്ചര്‍ ക്ലബ് , യംഗ് ഫാമേഴ്സ് ക്ലബ് കുട്ടികള്‍ക്കായി പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. പൂഞ്ഞാര്‍ തെക്കാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.റ്റി. ജോര്‍ജ് അരീപ്ലാക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കൃഷി ഓഫീസര്‍ എം.എ. റഫീഖ് മുഖ്യപ്രഭാഷണം നടത്തി. 
     പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ തോമസ് ചൂണ്ടിയനിപ്പുറം വിദ്യാര്‍ഥി പ്രതിനിധിക്ക് പച്ചക്കറി കിറ്റുകള്‍ കൈമാറി. ഹെഡ്മാസ്റ്റര്‍ റ്റി.എം.ജോസഫ്,അദ്ധ്യാപകരായ ഫാ.സണ്ണി ഫ്രാന്‍സീസ് , ഷാജു എസ്. പാളീത്തോട്ടം , ബിനു ജോര്‍ജ്ജ് ,  റ്റോണി തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സ്കൂള്‍ ലീഡേഴ്സ്

ഡൊമിനിക് സണ്ണി

ദിവ്യാമോള്‍ തോമസ്

Wednesday, 14 September 2011

മാര്‍ക്ക് അന്റോണിയന്‍സ്

        മാര്‍ക്ക് ആന്റണിയെപ്പോലുള്ള മികച്ച പ്രസംഗകരെയും അവതാരകരെയും വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ പ്രസംഗ പരിശീലന സെമിനാര്‍ സംഘടിപ്പിച്ചു. സന്തോഷ് കീച്ചേരി (അല്‍ഫോന്‍സാ ജി.എച്ച്.എസ്. വാകക്കാട്) സെമിനാര്‍ നയിച്ചു.

നോളഡ്ജ് ക്വസ്റ്റ് പ്രോഗ്രാം

        പൂഞ്ഞാര്‍ സെന്റ് ആന്റണീസ്  സ്കൂളിലെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ നോളഡ്ജ് ക്വസ്റ്റ് പ്രോഗ്രാം സംഘടിപ്പിച്ചു.  കരിയറിന് സഹായകരമാകുന്ന രീതിയില്‍ മാധ്യമങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന വിഷയത്തിലൂന്നിയുള്ള  ശില്‍പ്പശാലയായിരുന്നു ഇത്. ജോസ് ജെയിംസ് (സെന്റ് ജോസഫ്സ് കോളേജ് , മൂലമറ്റം) ശില്‍പ്പശാല നയിച്ചു.

അദ്ധ്യാപക ദിനം ആഘോഷിച്ചു

        പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ അദ്ധ്യാപക ദിനം ആഘോഷിച്ചു. വിദ്യാര്‍ഥികള്‍  , സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി  കിഴക്കയില്‍  CMI-യ്ക്കും അദ്ധ്യാപകര്‍ക്കും ആശംസകളര്‍പ്പിച്ചുകൊണ്ട് പൂച്ചെണ്ടുകള്‍ സമര്‍പ്പിച്ചു.

Sunday, 4 September 2011

ജലപരിശോധനാ ക്യാമ്പ്

      പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ NSS യൂണിറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ ജലപരിശോധനാ ക്യാമ്പ് 03-09-2011 ശനിയാഴ്ച്ച നടന്നു. കിണറുകളിലെ ജലത്തിന്റെ ശുദ്ധത പരിശോധിക്കുന്നതിനുള്ള ഈ അവസരം പൊതുജനങ്ങളും പ്രയോജനപ്പെടുത്തി. 
        പഞ്ചായത്ത് പ്രസിഡന്റ് എ.റ്റി. ജോര്‍ജ്ജ് അരീപ്ലാക്കല്‍ , PTA പ്രസിഡന്റ് മാത്യൂസ് മുതിരേന്തിക്കല്‍ , വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ , സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കീഴക്കയില്‍ CMI , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് പ്രോഗ്രാം ഓഫീസര്‍ സജി ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

PTA പൊതുയോഗം

       സ്കൂളിലെ  ICT  പഠന പദ്ധതിയെക്കുറിച്ച് വിശദീകരിക്കുക എന്ന മുഖ്യലക്ഷ്യത്തോടെ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ PTA-യുടെ ഈ അദ്ധ്യയന വര്‍ഷത്തെ രണ്ടാമതു  പൊതുയോഗം 02-09-2011 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 1.30-ന് സ്കൂള്‍ ഹാളില്‍ ചേര്‍ന്നു. PTA പ്രസിഡന്റ് മാത്യൂസ് മുതിരേന്തിക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍  സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കീഴക്കയില്‍ CMI , ഹെഡ്മാസ്റ്റര്‍ റ്റി.എം.ജോസഫ് , റ്റോം കെ.എ. , റ്റോണി തോമസ്  തുടങ്ങയവര്‍ സംസാരിച്ചു.

ഓണാഘോഷം

        മാവേലി വിരുന്നിനെത്തിയ , ഓണപ്പാട്ടും ഓണക്കളികളും അരങ്ങുതകര്‍ത്ത ആഘോഷമായിരുന്നു പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍. അഞ്ചുമുതല്‍ പന്ത്രണ്ടുവരെയുള്ള കുട്ടികള്‍ക്കായി  അത്തപ്പൂക്കളമത്സരം , വടംവലി , ബോള്‍ പാസിംഗ് , കസേരകളി തുടങ്ങിയുള്ള നിരവധി മത്സരങ്ങള്‍ നടന്നു. 
        സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കീഴക്കയില്‍ CMI , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് ,ഹെഡ്മാസ്റ്റര്‍ റ്റി.എം.ജോസഫ് , വിദ്യാര്‍ത്ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ ഓണാശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഓണപ്പായസത്തിന്റെ മാധുര്യം നുകര്‍ന്നതിനുശേഷമാണ് കൂട്ടികള്‍ വീടുകളിലേക്ക് മടങ്ങിയത്.
            കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക..

NSS യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം


        പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ NSS യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. PTA പ്രസിഡന്റ് മാത്യൂസ് മുതിരേന്തിക്കല്‍ , വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. തുടര്‍ന്ന് സ്കൂള്‍ പൂന്തോട്ട നിര്‍മ്മാണവും സ്കൂളിനു സമീപമുള്ള പൊതുവഴിയോരം ശുചിയാക്കലും നടന്നു.