അന്‍പതാണ്ട് ആയുസ് നിശ്ചയിച്ച് സുര്‍ക്കിയില്‍ പണിത ഡാമില്‍നിന്നും 999വര്‍ഷത്തേക്ക് വെള്ളം നല്‍കാമെന്നു കരാര്‍ ചെയ്ത അധികാരികളുടെ മഠയത്തരം തുറന്നു കാട്ടുന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്റ്റില്‍ മോഡലുമായി പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളും ശ്രദ്ധേമായ പ്രകടനം കാഴ്ച്ചവച്ചു. മൊബൈല്‍ ഫോണിന്റെ റേഡിയേഷന്‍ അഷക്കുന്നതിനുള്ള മാര്‍ഗ്ഗം , വാട്ടര്‍ പമ്പ് , താനേ അടയുന്ന റെയില്‍വേ ഗേറ്റ് , ടാപ്പിംഗ് എളുപ്പമാക്കുന്ന യന്ത്രം , സോളാറില്‍ പ്രവര്‍ത്തിക്കുന്ന ജെ.സി.ബി. , പുല്ലുവെട്ടുന്ന ഉപകരണം , ഷേക്സ്പിയര്‍ ജന്‍മഗൃഹം തുടങ്ങിയ ഇനങ്ങള്‍ വൈവിധ്യം നിറഞ്ഞ കാഴ്ച്ചകളായി.
വിദ്യാര്‍ഥികളുടെ കലാമത്സരങ്ങള്‍ ഉള്‍പ്പെയുത്തിയ സാംസ്ക്കാരികോത്സവവും ചിത്രപ്രദര്‍ശനവും വീഡിയോ ഷോയും എക്സിബിഷന്റെ ഭാഗമായി നടന്നു.
വിവിധ ക്ലബുകളുടെയും പി.റ്റി.എ.-യുടെയും സഹകരണത്തോടെ സംഘടിപ്പിച്ച സെയ്ന്റോണിയ ടാലന്റ്സ് 2011 കാണുവാനായി സമീപ സ്കൂളുകളിലെ കുട്ടികളും എത്തിയിരുന്നു.



