Wednesday, 27 July 2011

ജില്ലാ തല മത്സരത്തിന് അര്‍ഹത നേടി രോഹിത് രാജ്.

രോഹിത് രാജ്
    
     
      വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന സയന്‍സ് സെമിനാറില്‍ ഈരാറ്റുപേട്ട ഉപജില്ലയില്‍ നിന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാ തല മത്സരത്തിന് അര്‍ഹനായ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ രോഹിത് രാജ്.

Wednesday, 20 July 2011

ഇങ്ങനെയും ഗണിതം പഠിക്കാം...

     പഠന രീതികള്‍ മാറി... കാണാതെയുള്ള പഠനത്തിന്റെ കാലമല്ല  ഇത്. ഗണിത ക്ലാസില്‍ ചതുരത്തിന്റെ നീളവും വീതിയും കണ്ട് വിസ്തീര്‍ണ്ണം മാത്രം കണ്ടെത്തുന്ന പതിവു രീതി മാറിയിരിക്കുന്നു. ആ ക്രിയകള്‍ ഉപയോഗിച്ച് സ്വന്തമായി പേപ്പര്‍ ബാഗുകള്‍ നിര്‍മ്മിച്ചിരിക്കുകയാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍. പാഠപുസ്തകത്തില്‍ പഠിച്ച ഇത്തരം കാര്യങ്ങള്‍ പ്രവൃത്തിയിലുടെ അനുഭവവേദ്യമാകുമ്പോള്‍ , ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒന്നായി പഠനം മാറും.

ദീപിക 'നമ്മുടെ ഭാഷാ' പദ്ധതി

     സെന്റ് ആന്റണീസ് സ്കൂളിലെ ദീപിക 'നമ്മുടെ  ഭാഷാ' പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം സ്കള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ നിര്‍വ്വഹിക്കുന്നു. ദീപികാ സര്‍ക്കുലേഷന്‍ മാനേജര്‍ വഹാബ് ഓലിക്കല്‍ , ഹെഡ്മാസ്റ്റര്‍ റ്റി.എം.ജോസഫ് , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് , പി.റ്റി.എ. പ്രസിഡന്റ് മാത്യു മുതിരേന്തിക്കല്‍ തുടങ്ങിയവര്‍ സമീപം.

ചരിത്രമായ പാദ സ്പര്‍ശത്തിന്റെ സ്മരണ പുതുക്കി..

     ഇന്ന് ജൂലൈ 20... നാല്‍പ്പത്തി രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് , അതായത് 1969 ജൂലൈ 20-നാണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലു കുത്തിയത്.  മാനവ ചരിത്രത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴി തെളിയിച്ചു കൊണ്ടിരിക്കുന്ന ഈ പാദ സ്പര്‍ശത്തിന്റെ സ്മരണപുതുക്കലിന്  അന്റോണിയന്‍ ക്ലബ് നേതൃത്വം വഹിച്ചു. കുട്ടികള്‍ തയ്യാറാക്കി നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ച പോസ്റ്റര്‍ ഏറെ വിജ്ഞാനപ്രദമായി.

Friday, 15 July 2011

Be an 'ANTONIAN'.... Be SMART....

     
     
     പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അന്റോണിയന്‍ ക്ലബില്‍ അംഗത്വം ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. 7,8,9 ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ഇതിനുള്ള അവസരം ലഭിക്കുക. 
     വിശദ വിവരങ്ങള്‍ക്ക് താഴെ കാണുന്ന അറിയിപ്പില്‍ ക്ലിക്ക് ചെയ്യുക. (വലുതായി കാണുന്നതിന് 2 തവണ ക്ലിക്ക് ചെയ്യുക)

മലയാള മനോരമ 'വായനക്കളരി' സെന്റ് ആന്റണീസില്‍

     സെന്റ് ആന്റണീസ് സ്കൂളില്‍ മലയാള മനോരമ 'വായനക്കളരി' പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം പി.റ്റി.എ. പ്രസിഡന്റ് മാത്യു മുതിരേന്തിക്കല്‍ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് , ഹെഡ്മാസ്റ്റര്‍ റ്റി.എം.ജോസഫ് ,  സാജന്‍ റ്റി.ഡി , ബൈജു ജേക്കബ്   തുടങ്ങിയവര്‍ സമീപം.

Monday, 11 July 2011

M.C.മാത്യു മുതിരേന്തിക്കലിന് ഇത് രണ്ടാം ഊഴം....

M.C.മാത്യു മുതിരേന്തിക്കല്‍
     M.C.മാത്യു മുതിരേന്തിക്കലിന്  പൂഞ്ഞാര്‍ സെന്റ് ആന്റണീസിന്റെ PTA പ്രസിഡന്റായി ഇത് രണ്ടാം ഊഴം.. ജൂലൈ എട്ടിനു നടന്ന PTA പൊതു യോഗത്തില്‍ ഇദ്ദേഹമുള്‍പ്പെടെ പത്തുപേര്‍ പുതിയ എക്സിക്കൂട്ടീവ് അംഗങ്ങളായി സ്ഥാനമേറ്റു.
2011-12 അദ്ധ്യയന വര്‍ഷത്തെ PTA എക്സിക്കൂട്ടീവ് അംഗങ്ങള്‍
എം.സി. മാത്യു മുതിരേന്തിക്കല്‍ , പൂഞ്ഞാര്‍
ബിന്‍സി റോയി മാണിക്കാത്താകുന്നേല്‍ , പനച്ചികപ്പാറ
സെബാസ്റ്റ്യന്‍ എ.ജെ. , പാതാമ്പുഴ
എം.ജെ. തോമസ് മുണ്ടമറ്റത്തില്‍ , ചോലത്തടം
ജെയിംസ് ജേക്കബ് അടമ്പക്കല്ലേല്‍ , പറത്താനം
ലാലി ജോര്‍ജ്ജ് പൊടിപ്പാറയില്‍ , പയ്യാനിത്തോട്ടം
എം.ഡി. ജോയി മാടപ്പള്ളില്‍ , ഇടമല
റാണി മാത്യു ചിറയാത്ത് , കൈപ്പള്ളി
ജെസി ജോസ് ചാലിക്കോട്ടയില്‍ , കുന്നോന്നി
ഫ്രാന്‍സീസ് മാത്യു ചാമക്കാലായില്‍ , അടിവാരം

മംഗളം 'അക്ഷരജ്യോതി'യ്ക്കു തുടക്കമായി..

    
     സെന്റ് ആന്റണീസ് സ്കൂളിലെ മംഗളം 'അക്ഷരജ്യോതി' പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം സ്കള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ നിര്‍വ്വഹിക്കുന്നു. പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് , ഹെഡ്മാസ്റ്റര്‍ റ്റി.എം.ജോസഫ് , പി.റ്റി.എ. പ്രസിഡന്റ് മാത്യു മുതിരേന്തിക്കല്‍ , ബൈജു ജേക്കബ് , ജോജോ കല്ലാറ്റ് തുടങ്ങിയവര്‍ സമീപം.

Saturday, 9 July 2011

PTA പൊതുയോഗം

     പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അദ്ധ്യാപക-രക്ഷാകര്‍ത്തൃ സംഘടനയുടെ 2011-12 അദ്ധ്യയന വര്‍ഷത്തെ ആദ്യ പൊതുയോഗം ജൂലൈ 8 , വെള്ളിയാഴ്ച്ച നടന്നു. 
     ഹെഡ്മാസ്റ്റര്‍ റ്റി.എം.ജോസഫ് സ്വാഗതവും PTA സെക്രട്ടറി റ്റോണി തോമസ് വാര്‍ഷിക റിപ്പോര്‍ട്ടു് അവതരണവും PTA പ്രസിഡന്റ് M.C.മാത്യൂസ് മുതിരേന്തിക്കല്‍ അദ്ധ്യക്ഷപ്രസംഗവും നിര്‍വഹിച്ച യോഗം , സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. 
മേരിക്കുട്ടി റ്റോമി MSW
  
   പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് ആശംസയും പൂതിയ PTA സെക്രട്ടറി സജിമോന്‍ ജോസഫ് നന്ദിയും അര്‍പ്പിച്ചപ്പോള്‍ പ്രശസ്ത സ്റ്റുഡന്റ്സ് കൗണ്‍സിലര്‍ മേരിക്കുട്ടി റ്റോമി MSW മുഖ്യപ്രഭാഷണം നടത്തി. 
     തുടര്‍ന്ന്  പൂതിയ ഭാരവാഹികളുടെ തിരഞ്ഞടുപ്പും നടന്നു. PTA പ്രസിഡന്റായി , തൂടര്‍ച്ചയായ രണ്ടാം പ്രാവിശ്യവും M.C.മാത്യുസ് മുതിരേന്തിക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു.

Tuesday, 5 July 2011

P.T.A. പൊതു യോഗം ജൂലൈ 8 വെള്ളിയാഴ്ച്ച

     പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപക-രക്ഷാകര്‍ത്തൃ സംഘടനയുടെ ഈ വര്‍ഷത്തെ പൊതു യോഗം ജൂലൈ 8 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 1.30-മുതല്‍ നടക്കുന്നു. വിശദ വിവരങ്ങള്‍ക്ക് താഴെയുള്ള ക്ഷണക്കത്തില്‍ ക്ലിക്ക് ചെയ്യുക.

മാഡം ക്യൂറി ആനുസ്മരണം

ശ്വേത പി. നായര്‍
പോസ്റ്റര്‍ പ്രദര്‍ശനം
   മാഡം ക്യൂറിയുടെ ചരമദിനമായ ജൂലെ നാലിന് സ്കൂളില്‍ പ്രത്യേക അനുസ്മരണച്ചടങ്ങുകള്‍ നടന്നു. ശ്വേത പി. നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി. 
     മാഡം ക്യൂറിയുടെ ജീവിതവും അവര്‍ ശാസ്ത്രലോകത്തിന് നല്‍കിയ സംഭാവനകളും വിവരിക്കുന്ന പോസ്റ്റര്‍ പ്രദര്‍ശനവും കുട്ടികള്‍ തയ്യാറാക്കിയിരുന്നു.
     മാഡം ക്യൂറിക്ക് നോബേല്‍ സമ്മാനം ലഭിച്ചതിന്റെ   നൂറാം വാര്‍ഷികമായ ഈ വര്‍ഷം (2011) , ആന്താരാഷ്ട്ര രസതന്ത്ര വര്‍ഷമായി ആചരിക്കുകയാണ്.

ആതുര സേവനത്തിന്റെ മഹിമ വിളിച്ചോതിയ ഡോക്ടേഴ്സ് ഡേ ആഘോഷം..

     സ്കൂളിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോക്ടേഴ്സ് ഡേ ആഘോഷം ആതുര സേവനത്തിന്റെ മഹിമ വിളിച്ചോതുന്നതായിരുന്നു. 
    
     
     ഡോക്ടേഴ്സ് ഡേ ആചരിക്കുന്ന ജൂലൈ ഒന്നിന്  പൂഞ്ഞാര്‍ പ്രദേശത്തുള്ള വിവിധ ആശുപത്രികളില്‍ എത്തിയ NSS വോളന്റിയേഴ്സ്  , ഡോക്ടര്‍മാര്‍ക്ക് ആശംസകളര്‍പ്പിച്ചു. 
    

     സമൂഹത്തിന്റെ സ്നേഹാദരങ്ങളുടെ പ്രതീകമായി റോസാ പുഷ്പങ്ങള്‍ സമ്മാനിക്കുവാനും അവര്‍ മറന്നില്ല.

NSS സെമിനാര്‍

      
     പുതുതായി NSS ആംഗങ്ങളാകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള ഓറിയെന്റേഷന്‍ ക്ലാസ് നടന്നു. NSS മുന്‍ കോ-ഓഡിനേറ്റര്‍ ശ്രീ. വില്‍സണ്‍ ജോസഫ് ക്ലാസ് നയിച്ചു.

രക്ഷിതാക്കള്‍ക്കായി ഏകദിന സെമിനാര്‍..

      

     +2 വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കായി ഏകദിന സെമിനാര്‍ നടത്തി. എര്‍ണാകുളം RACE Solutions-ലെ ട്രെയിനറായ ശ്രീ. ജിന്റോ മാത്യു സെമിനാര്‍ നയിച്ചു.

ഹയര്‍ സെക്കന്‍ഡറിയിലെ നവാഗതര്‍ക്ക് സ്വാഗതം...

     +1 വിദ്യാര്‍ഥികള്‍ക്ക് സ്വാഗതം ആശംസിച്ചുകൊണ്ട് പ്രത്യേക സമ്മേളനം നടന്നു. സ്കൂള്‍ മാനേജര്‍ റവ. ഫാ. ചാണ്ടി കിഴക്കയില്‍ സി.എം.ഐ. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പാള്‍ ശ്രീ. എ.ജെ.ജോസഫ് , ഹെഡ്മാസ്റ്റര്‍ റ്റി.എം.ജോസഫ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

Sunday, 3 July 2011

അക്ഷരവെളിച്ചം - ഇന്റര്‍സ്കൂള്‍ ക്വിസ് മത്സര വിജയികള്‍ (H.S.)

അബു ജോസ് ജോര്‍ജ്ജ്
രോഹിത് രാജ്

വായനാ വാര ക്വിസ് മത്സരവിജയികള്‍ (യു.പി.)

ഐറിന്‍ മരിയ ജോസഫ് (6 A)
വര്‍ഷാ വിനോദ് (7 B)


അജിത് ആര്‍. നായര്‍ (7 A)

പേഴ്സണാലിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം..

ശ്രീ. ജിന്റോ മാത്യു
 
 ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി , ' Personality Development & Goal Setting' ലക്ഷ്യമാക്കിയുള്ള പ്രത്യേക സെമിനാറുകള്‍ നടന്നു.
     


ശ്രീ.ബെന്നി കുര്യന്‍
    ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കായുള്ള സെമിനാര്‍ JCI ഇന്റര്‍നാഷണല്‍ ട്രെയിനറായ ശ്രീ.ബെന്നി കുര്യനും രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ  സെമിനാര്‍ എര്‍ണാകുളം RACE Solutions-ലെ ട്രെയിനറായ ശ്രീ. ജിന്റോ മാത്യുവും നയിച്ചു.