Sunday, 9 October 2011

അഭിനയ കലയുടെ ബാലപാഠങ്ങളുമായി ബാബു കുരുവിള..

        പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ  അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച അഭിനയക്കളരി നവ്യാനുഭവമായി . പ്രശസ്ത സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സഹസംവിധായകനായ ബാബു കുരുവിള നയിച്ച ക്ലാസിലൂടെ അഭിനയ കലയുടെ ബാലപാഠങ്ങള്‍ കുട്ടികള്‍ മനസിലാക്കി. ഏഷ്യാനെറ്റ് , ജീവന്‍ ടി.വി. , ശാലോം തുടങ്ങിയ ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം , അവതരണ കലയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കുള്ള രണ്ടാം ഘട്ട പരിശീലനവും ഉടന്‍ നടക്കും.

Sunday, 2 October 2011

പൂഞ്ഞാര്‍ മെട്രോ പദ്ധതിയുമായി സെയ്ന്റോണിയ ടാലന്റ്സ് 2011

   പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആയിരങ്ങള്‍ക്ക് ആവേശം പകര്‍ന്ന സെയ്ന്റോണിയ ടാലന്റ്സ് 2011 വിദ്യാഭ്യാസ പ്രദര്‍ശനത്തില്‍ , കുരുന്നു ഭാവനയില്‍ വിരിഞ്ഞ പൂഞ്ഞാര്‍ മെട്രോ പദ്ധതി കാണികളെ അത്ഭുതപ്പെയുത്തി. അരനൂറ്റാണ്ടിനപ്പുറത്തെ സ്വന്തം ഗ്രാമം വിഭാവനം ചെയ്ത ഒന്‍പതാം ക്ലാസിലെ മിടുക്കന്‍മാരാണ്  മെട്രോ റെയിലും മീനച്ചിലാറിലൂടെ ലക്ഷ്വറി ക്രൂയിസും വിഭാവനം ചെയ്ത സ്റ്റില്‍ മോഡല്‍ അവതരിപ്പിച്ചത്. 
        അന്‍പതാണ്ട് ആയുസ് നിശ്ചയിച്ച് സുര്‍ക്കിയില്‍ പണിത ഡാമില്‍നിന്നും 999വര്‍ഷത്തേക്ക് വെള്ളം നല്‍കാമെന്നു കരാര്‍ ചെയ്ത അധികാരികളുടെ മഠയത്തരം തുറന്നു കാട്ടുന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്റ്റില്‍ മോഡലുമായി പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളും ശ്രദ്ധേമായ പ്രകടനം കാഴ്ച്ചവച്ചു.
        മൊബൈല്‍ ഫോണിന്റെ റേഡിയേഷന്‍ അഷക്കുന്നതിനുള്ള മാര്‍ഗ്ഗം , വാട്ടര്‍ പമ്പ് , താനേ അടയുന്ന റെയില്‍വേ ഗേറ്റ് , ടാപ്പിംഗ് എളുപ്പമാക്കുന്ന യന്ത്രം , സോളാറില്‍ പ്രവര്‍ത്തിക്കുന്ന ജെ.സി.ബി. , പുല്ലുവെട്ടുന്ന ഉപകരണം , ഷേക്സ്പിയര്‍ ജന്‍മഗൃഹം തുടങ്ങിയ ഇനങ്ങള്‍ വൈവിധ്യം നിറഞ്ഞ കാഴ്ച്ചകളായി.

       വിദ്യാര്‍ഥികളുടെ കലാമത്സരങ്ങള്‍ ഉള്‍പ്പെയുത്തിയ സാംസ്ക്കാരികോത്സവവും ചിത്രപ്രദര്‍ശനവും വീഡിയോ ഷോയും എക്സിബിഷന്റെ ഭാഗമായി നടന്നു.
        വിവിധ ക്ലബുകളുടെയും പി.റ്റി.എ.-യുടെയും സഹകരണത്തോടെ സംഘടിപ്പിച്ച  സെയ്ന്റോണിയ ടാലന്റ്സ് 2011 കാണുവാനായി സമീപ സ്കൂളുകളിലെ കുട്ടികളും എത്തിയിരുന്നു.

വിശദ വിവരങ്ങള്‍ക്കായും എക്സിബിഷന്റെ ഫോട്ടോകള്‍ കാണുന്നതിനായും ഇവിടെ ക്ലിക്ക് ചെയ്യുക..
പ്രോഗ്രാമിന്റെ 10 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യം ചുവടെ നല്‍കിയിരിക്കുന്നു.



Sunday, 25 September 2011

'സെയ്ന്റോണിയ ടാലന്റ്സ് 2011'

        പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സെപ്റ്റംബര്‍  28 ബുധനാഴ്ച്ച  , 'സെയ്ന്റോണിയ ടാലന്റ്സ് 2011' (വിദ്യാഭ്യാസ പ്രദര്‍ശനം) നടക്കുന്നു. ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര വിഷയങ്ങളെ അടിസ്ഥാനമാക്കിയ സ്റ്റില്‍/വര്‍ക്കിംഗ് മോഡലുകള്‍, പ്രവൃത്തിപരിചയമേളയിലെ മികവാര്‍ന്ന ഇനങ്ങള്‍,തെരുവു നാടകം ,നിശ്ചല ദൃശ്യങ്ങള്‍ ,വീഡിയോ പ്രദര്‍ശനം തുടങ്ങിയവ മേളക്ക് മികവേകുന്നു. വിശദ വിവരങ്ങള്‍ക്ക് ചുവടെ നല്‍കിയിരിക്കുന്ന പ്രോഗ്രാം നോട്ടീസില്‍ ക്ലിക്ക് ചെയ്യുക..

Saturday, 24 September 2011

അരങ്ങുണര്‍ന്ന രണ്ടു ദിനങ്ങള്‍..

      പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കലോത്സവം കൊച്ചുകലാകാരന്‍മാര്‍ക്കും കലാകാരികള്‍ക്കും അവരുടെ കഴിവു് തെളിയിക്കുവാനുള്ള അവസരമായി. 
      സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ CMI ഉദ്ഘാടനം ചെയ്ത ഈ കലാമാമാങ്കം , മൂന്നു സ്റ്റേജുകളിലായി രണ്ടുദിവസം നീണ്ടുനിന്നു.

രക്ഷിതാക്കള്‍ക്ക് ഐ.റ്റി. പരിശീലനം

      പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഐ.റ്റി. ക്ലബിന്റെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്ക്  ഐ.റ്റി. പരിശീലനം നടത്തി. കമ്പ്യൂട്ടര്‍ ഉപയോഗത്തിന്റെ അടിസ്ഥാന വിവരങ്ങള്‍ , ഇന്റര്‍നെറ്റ്  ഉപയോഗം തുടങ്ങിയവ  ദ്വിദിന പരിശീലന പരിപാടിയുടെ പാഠ്യവിഷയങ്ങളായിരുന്നു. രണ്ടു ബാച്ചുകളിലായി നാല്‍പ്പത്തിരണ്ട് രക്ഷാകര്‍ത്താക്കള്‍ ഈ അവസരം പ്രയോജനപ്പെടുത്തി.

Friday, 16 September 2011

ഡൈനാമിക് പ്രസന്റര്‍ - കുട്ടികളുടെ റിയാലിറ്റി ഷോ


റീതു മാത്യു

      പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റിയാലിറ്റി ഷോ - ഡൈനാമിക് പ്രസന്റര്‍ - ശ്രദ്ധേയമായി. ക്ലബിന്റെ ദ്വിദിന വ്യക്തിത്വ വികസന ശില്‍പ്പശാലയായ ബ്ലൂമിംഗ് റോസസ് 2011 -ന്റെ ഭാഗമായാണ് ഈ പരിപാടി നടന്നത്.
      
      പ്രമുഖ വ്യക്തികളുമായി കുട്ടികള്‍ മോക്ക് ഇന്റര്‍വ്യൂ നടത്തേണ്ട റോള്‍ പ്ലേ റൗണ്ട് , ഗ്രൂപ്പ് ഡിസ്കഷന്‍ റൗണ്ട് , നോളഡ്ജ് ക്വസ്റ്റ് റൗണ്ട് തുടങ്ങിയ ഘട്ടങ്ങള്‍ കാണികളിലും ആവേശമുണര്‍ത്തി. അണ്ണാ ഹസാരെ , അബ്ദുള്‍ കലാം , സിനിമാ താരങ്ങള്‍ , രാഷ്രീയ-സാംസ്ക്കാരിക നേതാക്കള്‍ തുടങ്ങിയവരുടെ റോളുകളില്‍ മത്സരാര്‍ഥികളും വിധികര്‍ത്താക്കളും ഒരുപോലെ തിളങ്ങി.
      ബിബിന്‍ മാടപ്പള്ളി (റിപ്പോര്‍ട്ടര്‍ , ദൃശ്യാ ടി.വി.) , ജോസ് ജെയിംസ് (സെന്റ് ജോസഫ്സ് കോളേജ് , മൂലമറ്റം) , സന്തോഷ് കീച്ചേരി (അല്‍ഫോന്‍സാ ജി.എച്ച്.എസ്. വാകക്കാട്) , പി.ജെ.ആന്റണി (സെന്റ് ആന്റണീസ് പൂഞ്ഞാര്‍) എന്നിവര്‍ വിവിധ റൗണ്ടുകളില്‍ വിധികര്‍ത്താക്കളായിരുന്നു.
                ഡൈനാമിക് പ്രസന്ററായി റീതു മാത്യു തിരഞ്ഞെടുക്കപ്പെട്ടു.
വിശദ വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക

പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു..

      കൃഷി വകുപ്പിന്റെയും പൂഞ്ഞാര്‍ തെക്കാക്കര ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ നേച്ചര്‍ ക്ലബ് , യംഗ് ഫാമേഴ്സ് ക്ലബ് കുട്ടികള്‍ക്കായി പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. പൂഞ്ഞാര്‍ തെക്കാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.റ്റി. ജോര്‍ജ് അരീപ്ലാക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കൃഷി ഓഫീസര്‍ എം.എ. റഫീഖ് മുഖ്യപ്രഭാഷണം നടത്തി. 
     പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ തോമസ് ചൂണ്ടിയനിപ്പുറം വിദ്യാര്‍ഥി പ്രതിനിധിക്ക് പച്ചക്കറി കിറ്റുകള്‍ കൈമാറി. ഹെഡ്മാസ്റ്റര്‍ റ്റി.എം.ജോസഫ്,അദ്ധ്യാപകരായ ഫാ.സണ്ണി ഫ്രാന്‍സീസ് , ഷാജു എസ്. പാളീത്തോട്ടം , ബിനു ജോര്‍ജ്ജ് ,  റ്റോണി തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സ്കൂള്‍ ലീഡേഴ്സ്

ഡൊമിനിക് സണ്ണി

ദിവ്യാമോള്‍ തോമസ്

Wednesday, 14 September 2011

മാര്‍ക്ക് അന്റോണിയന്‍സ്

        മാര്‍ക്ക് ആന്റണിയെപ്പോലുള്ള മികച്ച പ്രസംഗകരെയും അവതാരകരെയും വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ പ്രസംഗ പരിശീലന സെമിനാര്‍ സംഘടിപ്പിച്ചു. സന്തോഷ് കീച്ചേരി (അല്‍ഫോന്‍സാ ജി.എച്ച്.എസ്. വാകക്കാട്) സെമിനാര്‍ നയിച്ചു.

നോളഡ്ജ് ക്വസ്റ്റ് പ്രോഗ്രാം

        പൂഞ്ഞാര്‍ സെന്റ് ആന്റണീസ്  സ്കൂളിലെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ നോളഡ്ജ് ക്വസ്റ്റ് പ്രോഗ്രാം സംഘടിപ്പിച്ചു.  കരിയറിന് സഹായകരമാകുന്ന രീതിയില്‍ മാധ്യമങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന വിഷയത്തിലൂന്നിയുള്ള  ശില്‍പ്പശാലയായിരുന്നു ഇത്. ജോസ് ജെയിംസ് (സെന്റ് ജോസഫ്സ് കോളേജ് , മൂലമറ്റം) ശില്‍പ്പശാല നയിച്ചു.

അദ്ധ്യാപക ദിനം ആഘോഷിച്ചു

        പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ അദ്ധ്യാപക ദിനം ആഘോഷിച്ചു. വിദ്യാര്‍ഥികള്‍  , സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി  കിഴക്കയില്‍  CMI-യ്ക്കും അദ്ധ്യാപകര്‍ക്കും ആശംസകളര്‍പ്പിച്ചുകൊണ്ട് പൂച്ചെണ്ടുകള്‍ സമര്‍പ്പിച്ചു.

Sunday, 4 September 2011

ജലപരിശോധനാ ക്യാമ്പ്

      പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ NSS യൂണിറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ ജലപരിശോധനാ ക്യാമ്പ് 03-09-2011 ശനിയാഴ്ച്ച നടന്നു. കിണറുകളിലെ ജലത്തിന്റെ ശുദ്ധത പരിശോധിക്കുന്നതിനുള്ള ഈ അവസരം പൊതുജനങ്ങളും പ്രയോജനപ്പെടുത്തി. 
        പഞ്ചായത്ത് പ്രസിഡന്റ് എ.റ്റി. ജോര്‍ജ്ജ് അരീപ്ലാക്കല്‍ , PTA പ്രസിഡന്റ് മാത്യൂസ് മുതിരേന്തിക്കല്‍ , വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ , സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കീഴക്കയില്‍ CMI , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് പ്രോഗ്രാം ഓഫീസര്‍ സജി ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

PTA പൊതുയോഗം

       സ്കൂളിലെ  ICT  പഠന പദ്ധതിയെക്കുറിച്ച് വിശദീകരിക്കുക എന്ന മുഖ്യലക്ഷ്യത്തോടെ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ PTA-യുടെ ഈ അദ്ധ്യയന വര്‍ഷത്തെ രണ്ടാമതു  പൊതുയോഗം 02-09-2011 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 1.30-ന് സ്കൂള്‍ ഹാളില്‍ ചേര്‍ന്നു. PTA പ്രസിഡന്റ് മാത്യൂസ് മുതിരേന്തിക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍  സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കീഴക്കയില്‍ CMI , ഹെഡ്മാസ്റ്റര്‍ റ്റി.എം.ജോസഫ് , റ്റോം കെ.എ. , റ്റോണി തോമസ്  തുടങ്ങയവര്‍ സംസാരിച്ചു.

ഓണാഘോഷം

        മാവേലി വിരുന്നിനെത്തിയ , ഓണപ്പാട്ടും ഓണക്കളികളും അരങ്ങുതകര്‍ത്ത ആഘോഷമായിരുന്നു പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍. അഞ്ചുമുതല്‍ പന്ത്രണ്ടുവരെയുള്ള കുട്ടികള്‍ക്കായി  അത്തപ്പൂക്കളമത്സരം , വടംവലി , ബോള്‍ പാസിംഗ് , കസേരകളി തുടങ്ങിയുള്ള നിരവധി മത്സരങ്ങള്‍ നടന്നു. 
        സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കീഴക്കയില്‍ CMI , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് ,ഹെഡ്മാസ്റ്റര്‍ റ്റി.എം.ജോസഫ് , വിദ്യാര്‍ത്ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ ഓണാശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഓണപ്പായസത്തിന്റെ മാധുര്യം നുകര്‍ന്നതിനുശേഷമാണ് കൂട്ടികള്‍ വീടുകളിലേക്ക് മടങ്ങിയത്.
            കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക..

NSS യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം


        പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ NSS യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. PTA പ്രസിഡന്റ് മാത്യൂസ് മുതിരേന്തിക്കല്‍ , വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. തുടര്‍ന്ന് സ്കൂള്‍ പൂന്തോട്ട നിര്‍മ്മാണവും സ്കൂളിനു സമീപമുള്ള പൊതുവഴിയോരം ശുചിയാക്കലും നടന്നു.

Tuesday, 30 August 2011

ജലപരിശോധനാ ക്യാമ്പ്

          പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ NSS യൂണിറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ ജലപരിശോധനാ ക്യാമ്പ് 03-09-2011 ശനിയാഴ്ച്ച നടത്തുന്നു.. കിണറുകളിലെ ജലത്തിന്റെ ശുദ്ധത പരിശോധിക്കുന്നതിനുള്ള ഈ അവസരം പ്രയോജനപ്പെടുത്തുക.. ഫോണ്‍ : 9961161675

PTA പൊതുയോഗം

          സ്കൂളിലെ ICT പഠനപദ്ധതിയെക്കുറിച്ച് വിശദീകരിക്കുക എന്ന മുഖ്യലക്ഷ്യത്തോടെ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ PTA പൊതുയോഗം 02-09-2011 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 1.30-ന് സ്കൂള്‍ ഹാളില്‍ ചേരുന്നു.. എല്ലാ രക്ഷകര്‍ത്താക്കളും പ്രസ്തുത പരിപാടിയില്‍ സംബന്ധിക്കണമെന്ന് താത്പ്പര്യപ്പെടുന്നു..

Monday, 15 August 2011

പൂഞ്ഞാറിന്റയും സെന്റ് ആന്റണീസിന്റെയും അഭിമാനമായി രോഹിത് രാജ്...

        
         സയന്‍സ് സെമിനാറില്‍ സംസ്ഥാനതല മത്സരത്തിന് അര്‍ഹനായിക്കൊണ്ട് രോഹിത് രാജ് പൂഞ്ഞാര്‍ സെന്റ് ആന്റണീസിന്റെ അഭിമാനമായി മാറി. വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന സയന്‍സ് സെമിനാറില്‍ കോട്ടയം ജില്ലയില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ്  രോഹിത് സംസ്ഥാന മത്സരത്തിന് യോഗ്യത നേടിയത്.
        പൂഞ്ഞാര്‍ കല്ലേക്കുളം ഒഴാങ്കല്‍ ബാബു രാജിന്റെയും സതിയുടെയും മകനായ രോഹിത്  രാജ് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ബി.ഡി.എസ്. വിദ്യാര്‍ഥിയായ നിഖില്‍ രാജ് ജേഷ്ഠ സഹോദരനാണ്.

Friday, 12 August 2011

ഓണപ്പരീക്ഷയുടെ ടൈം ടേബിള്‍

ഓണപ്പരീക്ഷയുടെ ടൈം ടേബിള്‍ കാണുന്നതിനായി ചുവടെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക..

Sunday, 7 August 2011

യുദ്ധഭീകരത കണ്ടും കേട്ടും അവര്‍ ഹിരോഷിമാ ദിനം ആചരിച്ചു...

     പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്ത്വത്തില്‍ ഹിരോഷിമാ ദിനാചരണം നടന്നു. റിട്ട. ഹവില്‍ദാര്‍ കെ. എന്‍. സോമനാഥന്‍ നായര്‍ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യാ-ബംഗ്ലാദേശ് യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള ഇദ്ദേഹത്തിന്റെ വാക്കുകളിലൂടെ യുദ്ധത്തിന്റെ ഭീകരത കുട്ടികള്‍ കേട്ടു മനസിലാക്കി.
     ഹിരോഷിമായിലും നാഗസാക്കിയിലും ആറ്റം ബോംബ് വര്‍ഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ ഡോക്കുമെന്ററി ഫിലിമിന്റെ പ്രദര്‍ശനവും നടന്നു. 

     യുദ്ധത്തിന് ഇരയാകുന്ന സാധാരണ മനുഷ്യരുടെ ദയനീയ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ , ഇനിയൊരു യുദ്ധമുണ്ടാകരുതേ.. എന്ന പ്രാര്‍ഥന കുട്ടികളില്‍നിന്ന് ഉയര്‍ന്നു.
     വാര്‍ഡുമെമ്പറും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ടൗണ്‍ വാര്‍ഡ് മെമ്പര്‍ റോജി മുതിരേന്തിക്കല്‍ , പ്രിന്‍സിപ്പാള്‍ എ.ജെ. ജോസഫ് , ഹെഡ്മാസ്റ്റര്‍ റ്റി.എം. ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
     സ്കിറ്റ് , അനുസ്മരണ ഗാനം , പ്രസംഗങ്ങള്‍ , കഥാകഥനം , യുദ്ധ വിരുദ്ധ പ്രതിജ്ഞ , പോസ്റ്റര്‍ മത്സരം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.

NSS യൂണിറ്റിന്റെ നേതൃത്ത്വത്തില്‍ ഹിരോഷിമാ ദിനം ആചരിച്ചു..

     പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ NSS യൂണിറ്റിന്റെ നേതൃത്ത്വത്തില്‍ ഹിരോഷിമാ ദിനം ആചരിച്ചു.  അദ്ധ്യാപകരായ ദേവസ്യാ ജോസഫ് , സജി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന്റെ ഭാഗമായി യുദ്ധ വിരുദ്ധ പ്രതിജ്ഞയും നടന്നു.

Thursday, 4 August 2011

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഡോ. എം.ഒ.പൗലോസ്...

     സി.എം.​​​ഐ. കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിന്‍സിനു കീഴിലുള്ള സ്കൂളുകളിലെ അദ്ധ്യാപകര്‍ക്കായി നടന്ന ഏക ദിന സെമിനാര്‍ , ചിരിയും ചിന്തയും പകര്‍ന്ന ഡോ. എം.ഒ.പൗലോസിന്റെ ക്ലാസിനാല്‍ ശ്രദ്ധേയമായി.  
     പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അദ്ധ്യാപകരുള്‍പ്പെടെ പ്രൊവിന്‍സിനു കീഴിലുള്ള 13 സ്കൂളുകളില്‍നിന്നായി എഴുന്നൂറോളം അദ്ധ്യാപകര്‍ , രണ്ടു ബാച്ചുകളിലായി ക്രമീകരിച്ചിരുന്ന ഈ സെമിനാറില്‍ പങ്കെടുത്തു. 
          ഇന്റര്‍നാഷണല്‍ ട്രെയിനറും രാജഗിരി കോളേജിലെ പ്രൊഫസറുമായ ഡോ. എം.ഒ.പൗലോസ് നയിച്ച ക്ലാസ് , സ്കൂള്‍ ജീവിതത്തിലും വ്യക്തി ജീവിതത്തിലും പോസിറ്റീവായ മാറ്റങ്ങള്‍ വരുത്തുന്നതും പുതിയ ചിന്തകള്‍ പ്രദാനം ചെയ്യുന്നതുമായിരുന്നു.