പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റിയാലിറ്റി ഷോ - ഡൈനാമിക് പ്രസന്റര്‍ - ശ്രദ്ധേയമായി. ക്ലബിന്റെ ദ്വിദിന വ്യക്തിത്വ വികസന ശില്‍പ്പശാലയായ ബ്ലൂമിംഗ് റോസസ് 2011 -ന്റെ ഭാഗമായാണ് ഈ പരിപാടി നടന്നത്.
പ്രോഗ്രാമിന്റെ ആദ്യഘട്ടമായ മാര്‍ക്ക് അന്റോണിയന്‍സിലുടെ പതിനാലു കുട്ടികള്‍ ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മാര്‍ക്ക് ആന്റണിയെപ്പോലുള്ള മികച്ച പ്രസംഗകരെയും അവതാരകരെയും വാര്‍ത്തെടുക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.
![]() |
| റീതു മാത്യു |
| മനീഷാ ബേബി |
| ആല്‍ബര്‍ട്ട് ജെ. വേണാടന്‍ |
| ഫെലിക്സ് ജോസഫ് |

