Tuesday, 30 August 2011

ജലപരിശോധനാ ക്യാമ്പ്

          പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ NSS യൂണിറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ ജലപരിശോധനാ ക്യാമ്പ് 03-09-2011 ശനിയാഴ്ച്ച നടത്തുന്നു.. കിണറുകളിലെ ജലത്തിന്റെ ശുദ്ധത പരിശോധിക്കുന്നതിനുള്ള ഈ അവസരം പ്രയോജനപ്പെടുത്തുക.. ഫോണ്‍ : 9961161675

PTA പൊതുയോഗം

          സ്കൂളിലെ ICT പഠനപദ്ധതിയെക്കുറിച്ച് വിശദീകരിക്കുക എന്ന മുഖ്യലക്ഷ്യത്തോടെ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ PTA പൊതുയോഗം 02-09-2011 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 1.30-ന് സ്കൂള്‍ ഹാളില്‍ ചേരുന്നു.. എല്ലാ രക്ഷകര്‍ത്താക്കളും പ്രസ്തുത പരിപാടിയില്‍ സംബന്ധിക്കണമെന്ന് താത്പ്പര്യപ്പെടുന്നു..

Monday, 15 August 2011

പൂഞ്ഞാറിന്റയും സെന്റ് ആന്റണീസിന്റെയും അഭിമാനമായി രോഹിത് രാജ്...

        
         സയന്‍സ് സെമിനാറില്‍ സംസ്ഥാനതല മത്സരത്തിന് അര്‍ഹനായിക്കൊണ്ട് രോഹിത് രാജ് പൂഞ്ഞാര്‍ സെന്റ് ആന്റണീസിന്റെ അഭിമാനമായി മാറി. വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന സയന്‍സ് സെമിനാറില്‍ കോട്ടയം ജില്ലയില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ്  രോഹിത് സംസ്ഥാന മത്സരത്തിന് യോഗ്യത നേടിയത്.
        പൂഞ്ഞാര്‍ കല്ലേക്കുളം ഒഴാങ്കല്‍ ബാബു രാജിന്റെയും സതിയുടെയും മകനായ രോഹിത്  രാജ് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ബി.ഡി.എസ്. വിദ്യാര്‍ഥിയായ നിഖില്‍ രാജ് ജേഷ്ഠ സഹോദരനാണ്.

Friday, 12 August 2011

ഓണപ്പരീക്ഷയുടെ ടൈം ടേബിള്‍

ഓണപ്പരീക്ഷയുടെ ടൈം ടേബിള്‍ കാണുന്നതിനായി ചുവടെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക..

Sunday, 7 August 2011

യുദ്ധഭീകരത കണ്ടും കേട്ടും അവര്‍ ഹിരോഷിമാ ദിനം ആചരിച്ചു...

     പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്ത്വത്തില്‍ ഹിരോഷിമാ ദിനാചരണം നടന്നു. റിട്ട. ഹവില്‍ദാര്‍ കെ. എന്‍. സോമനാഥന്‍ നായര്‍ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യാ-ബംഗ്ലാദേശ് യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള ഇദ്ദേഹത്തിന്റെ വാക്കുകളിലൂടെ യുദ്ധത്തിന്റെ ഭീകരത കുട്ടികള്‍ കേട്ടു മനസിലാക്കി.
     ഹിരോഷിമായിലും നാഗസാക്കിയിലും ആറ്റം ബോംബ് വര്‍ഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ ഡോക്കുമെന്ററി ഫിലിമിന്റെ പ്രദര്‍ശനവും നടന്നു. 

     യുദ്ധത്തിന് ഇരയാകുന്ന സാധാരണ മനുഷ്യരുടെ ദയനീയ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ , ഇനിയൊരു യുദ്ധമുണ്ടാകരുതേ.. എന്ന പ്രാര്‍ഥന കുട്ടികളില്‍നിന്ന് ഉയര്‍ന്നു.
     വാര്‍ഡുമെമ്പറും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ടൗണ്‍ വാര്‍ഡ് മെമ്പര്‍ റോജി മുതിരേന്തിക്കല്‍ , പ്രിന്‍സിപ്പാള്‍ എ.ജെ. ജോസഫ് , ഹെഡ്മാസ്റ്റര്‍ റ്റി.എം. ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
     സ്കിറ്റ് , അനുസ്മരണ ഗാനം , പ്രസംഗങ്ങള്‍ , കഥാകഥനം , യുദ്ധ വിരുദ്ധ പ്രതിജ്ഞ , പോസ്റ്റര്‍ മത്സരം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.

NSS യൂണിറ്റിന്റെ നേതൃത്ത്വത്തില്‍ ഹിരോഷിമാ ദിനം ആചരിച്ചു..

     പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ NSS യൂണിറ്റിന്റെ നേതൃത്ത്വത്തില്‍ ഹിരോഷിമാ ദിനം ആചരിച്ചു.  അദ്ധ്യാപകരായ ദേവസ്യാ ജോസഫ് , സജി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന്റെ ഭാഗമായി യുദ്ധ വിരുദ്ധ പ്രതിജ്ഞയും നടന്നു.

Thursday, 4 August 2011

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഡോ. എം.ഒ.പൗലോസ്...

     സി.എം.​​​ഐ. കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിന്‍സിനു കീഴിലുള്ള സ്കൂളുകളിലെ അദ്ധ്യാപകര്‍ക്കായി നടന്ന ഏക ദിന സെമിനാര്‍ , ചിരിയും ചിന്തയും പകര്‍ന്ന ഡോ. എം.ഒ.പൗലോസിന്റെ ക്ലാസിനാല്‍ ശ്രദ്ധേയമായി.  
     പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അദ്ധ്യാപകരുള്‍പ്പെടെ പ്രൊവിന്‍സിനു കീഴിലുള്ള 13 സ്കൂളുകളില്‍നിന്നായി എഴുന്നൂറോളം അദ്ധ്യാപകര്‍ , രണ്ടു ബാച്ചുകളിലായി ക്രമീകരിച്ചിരുന്ന ഈ സെമിനാറില്‍ പങ്കെടുത്തു. 
          ഇന്റര്‍നാഷണല്‍ ട്രെയിനറും രാജഗിരി കോളേജിലെ പ്രൊഫസറുമായ ഡോ. എം.ഒ.പൗലോസ് നയിച്ച ക്ലാസ് , സ്കൂള്‍ ജീവിതത്തിലും വ്യക്തി ജീവിതത്തിലും പോസിറ്റീവായ മാറ്റങ്ങള്‍ വരുത്തുന്നതും പുതിയ ചിന്തകള്‍ പ്രദാനം ചെയ്യുന്നതുമായിരുന്നു.

നാളേയ്ക്കിത്തിരി ഊര്‍ജ്ജം....


     കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡും വിദ്യാഭ്യാസ വകുപ്പും കേരളാ എനര്‍ജി മാനേജ്മെന്റ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന നാളേയ്ക്കിത്തിരി ഊര്‍ജ്ജം പദ്ധതിയ്ക്ക് പൂഞ്ഞാര്‍ സെന്റ് ആന്റണീസില്‍ തുടക്കമായി. 
     ഊര്‍ജ്ജ സംരക്ഷണ മാര്‍ഗങ്ങളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാര്‍ഥികളില്‍ അവബോധം വളര്‍ത്തുകയും ഊര്‍ജ്ജ സംരക്ഷണം ഫലപ്രദമായി പ്രാവര്‍ത്തികമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷം.
     പൂഞ്ഞാര്‍ KSEB ഓഫീസിലെ അസി. എഞ്ചിനീയര്‍ എം.എന്‍. രാജഗോപാല്‍  സ്കൂളില്‍ നടന്ന ക്ലാസ് നയിച്ചു. സബ് എഞ്ചിനീയര്‍ ബിജു , സ്റ്റാഫ് മാത്തുക്കുട്ടി എന്നിവരും കുട്ടികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

Monday, 1 August 2011

ഓണപ്പരീക്ഷ ആഗസ്ത് 22 മുതല്‍

     സംസ്ഥാനത്തെ സ്‌കൂളുകളിലെ ഓണപ്പരീക്ഷ ആഗസ്ത് 22 മുതല്‍ 29 വരെ നടക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന  ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. എന്‍.സി.ഇ.ആര്‍.ടി തയ്യാറാക്കുന്ന ചോദ്യപേപ്പറിന്റെ അടിസ്ഥാനത്തിലാവും പരീക്ഷ.