![]() |
| പി.എന്‍.പണിക്കര്‍ |
'കുട്ടികളുടെ റേഡിയോ' വ്യത്യസ്തത പുലര്‍ത്തി. ഓഫീസില്‍ നിന്ന് എല്ലാ ക്ലാസുകളിലും എത്തുന്ന മൈക്ക് സെറ്റിന്റെ സഹായത്താലുള്ള വായനാ സംപ്രേക്ഷണമായിരുന്നു ഇത്. പ്രശസ്തരായ ഗ്രന്ഥകര്‍ത്താക്കളുടെ കൃതികളിലെ ചില ഭാഗങ്ങളാണ് വായനക്കായി തിരഞ്ഞെടുത്തത്. വായനയ്ക്ക് മരണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് , 'നല്ല വായനയുടെ' പ്രാധാന്യവും പ്രസക്തിയും എടുത്തുകാണിക്കുന്നതായിരുന്നു ഈ അനുസ്മരണവും ആഘോഷവും.
വായനാ വാരത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട 'അക്ഷര വെളിച്ചം' സാംസ്ക്കാരിക സംഘടന സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ സെന്റ് ആന്റണീസിലെ അബു ജോസ്-രോഹിത് രാജ്(പത്താം ക്ലാസ് വിദ്യാര്‍ഥികള്‍)സഖ്യത്തിന് രണ്ടാം സ്ഥാനവും ലഭിക്കുകയുണ്ടായി.



