Tuesday, 17 January 2012

'ഗൗതമാണ് താരം..'

         കോട്ടയം ജില്ലാ കലോത്സവത്തില്‍ പങ്കെടുത്ത മൂന്നിനങ്ങളിലും തകര്‍പ്പന്‍ പ്രകടനവുമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഗൗതം കൃഷ്ണ മേളയുടെ ശ്രദ്ധാകേന്ദ്രമായി. ചെണ്ട (തായമ്പക) , ഗിറ്റാര്‍ (വെസ്റ്റേണ്‍) എന്നീ ഇനങ്ങളില്‍ A ഗ്രേഡോടെ ഒന്നാം സ്ഥാനവും സംസ്ഥാന മത്സരത്തിന് അര്‍ഹതയും , ഭരതനാട്യത്തില്‍ A ഗ്രേഡോടെ  രണ്ടാം സ്ഥാനവും ഗൗതം കരസ്ഥമാക്കി. അരങ്ങേറ്റ വര്‍ഷം തന്നെയാണ് ചെണ്ടയില്‍ സമ്മാനം കരസ്ഥമാക്കിയത് എന്നതും ശ്രദ്ധേയമാണ്. മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാന കലോത്സവ വിജയിയായിരുന്ന ചേച്ചി മീരയാണ് ഗിറ്റാറില്‍ ഈ കൊച്ചുമിടുക്കന്റെ  ഗുരു എന്നതാണ് രസകരമായ മറ്റൊരു കാര്യം. സംസ്ഥാന കലോത്സവത്തിനായി ഒരുങ്ങുന്ന ഗൗതമിന് സെന്റ് ആന്റണീസ് കുടുംബത്തിന്റെ അഭിനന്ദനങ്ങളും ആശംസകളും.

No comments:

Post a Comment