Tuesday, 28 June 2011

വായനാ വാരം.....

പി.എന്‍.പണിക്കര്‍
     സെന്റ് ആന്റണീസില്‍ ഈ വര്‍ഷവും വായനാ വാരം സമുചിതമായി ആഘോഷിച്ചു. വായനാ ക്വിസ് മത്സരത്തില്‍ കുട്ടികള്‍ സജീവമായി പങ്കെടുക്കുകയും പി.എന്‍.പണിക്കര്‍ അനുസ്മരണം നടത്തുകയും ചെയ്തു. 
     'കുട്ടികളുടെ റേഡിയോ' വ്യത്യസ്തത പുലര്‍ത്തി. ഓഫീസില്‍ നിന്ന് എല്ലാ ക്ലാസുകളിലും എത്തുന്ന മൈക്ക് സെറ്റിന്റെ സഹായത്താലുള്ള വായനാ സംപ്രേക്ഷണമായിരുന്നു ഇത്. പ്രശസ്തരായ ഗ്രന്ഥകര്‍ത്താക്കളുടെ കൃതികളിലെ ചില ഭാഗങ്ങളാണ് വായനക്കായി തിരഞ്ഞെടുത്തത്. വായനയ്ക്ക് മരണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് , 'നല്ല വായനയുടെ' പ്രാധാന്യവും പ്രസക്തിയും എടുത്തുകാണിക്കുന്നതായിരുന്നു ഈ അനുസ്മരണവും ആഘോഷവും.
     വായനാ വാരത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട 'അക്ഷര വെളിച്ചം' സാംസ്ക്കാരിക സംഘടന സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ സെന്റ് ആന്റണീസിലെ അബു ജോസ്-രോഹിത് രാജ്(പത്താം ക്ലാസ് വിദ്യാര്‍ഥികള്‍)സഖ്യത്തിന് രണ്ടാം സ്ഥാനവും ലഭിക്കുകയുണ്ടായി.

No comments:

Post a Comment