CMI കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിന്‍സിന്റെ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ഫിലിപ്പ് നെച്ചിക്കാട്ടില്‍ CMI പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സന്ദര്‍ശിച്ചു. ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി എത്തിയ അദ്ദേഹം , സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും കൂടുതല്‍ മികവുറ്റ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
![]() |
| ഫാ. ഫിലിപ്പ് നെച്ചിക്കാട്ടില്‍ CMI (കോര്‍പ്പറേറ്റ് മാനേജര്‍ ) |
അമനകര ചാവറ ഇന്റര്‍നാഷണല്‍ സ്കൂളിന്റെ പ്രിന്‍സിപ്പളായി സേവനം അനുഷ്ഠിച്ചു വരികയായിരുന്ന ഫാ. ഫിലിപ്പ് നെച്ചിക്കാട്ടില്‍ CMI , ഈ വര്‍ഷമാണ് പ്രൊവിന്‍സിന്റെ കോര്‍പ്പറേറ്റ് മാനേജറായി സ്ഥാനമേറ്റത്.


No comments:
Post a Comment