Wednesday, 20 July 2011

ഇങ്ങനെയും ഗണിതം പഠിക്കാം...

     പഠന രീതികള്‍ മാറി... കാണാതെയുള്ള പഠനത്തിന്റെ കാലമല്ല  ഇത്. ഗണിത ക്ലാസില്‍ ചതുരത്തിന്റെ നീളവും വീതിയും കണ്ട് വിസ്തീര്‍ണ്ണം മാത്രം കണ്ടെത്തുന്ന പതിവു രീതി മാറിയിരിക്കുന്നു. ആ ക്രിയകള്‍ ഉപയോഗിച്ച് സ്വന്തമായി പേപ്പര്‍ ബാഗുകള്‍ നിര്‍മ്മിച്ചിരിക്കുകയാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍. പാഠപുസ്തകത്തില്‍ പഠിച്ച ഇത്തരം കാര്യങ്ങള്‍ പ്രവൃത്തിയിലുടെ അനുഭവവേദ്യമാകുമ്പോള്‍ , ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒന്നായി പഠനം മാറും.

No comments:

Post a Comment